തിരുവനന്തപുരം :- മൃഗ സംരക്ഷണവകുപ്പിലെ പാരാ വെറ്റി നറി വിഭാഗം ഗസറ്റെഡ് ജീവനക്കാരായ ഫീൽഡ് ഓഫീസര്‍മാരുടെ പ്രശ് നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ചിഞ്ചു റാണി. അസോസിയഷൻ ഓഫ് അനിമൽ ഹസ് ബന്ററി ഫീൽഡ് ഓഫീസെഴ്സ് ആദ്യ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവെ യാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തു ഇത്തരം ഒരു സമ്മേളനം നടക്കുന്നത് ആദ്യമായിട്ടാണെന്നു മന്ത്രി ഓർമിപ്പിച്ചു. അതിർത്തി ചെക്ക് പോസ്റ്റുകളിൽ സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർ ശക്തമായ പ്രവർത്തനം നടത്തണം എന്ന് മന്ത്രി ഓർമിപ്പിച്ചു. മന്ത്രി ഭദ്രദീപം തെളിയിച്ചു പ്രഥമ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സംഘടന സംസ്ഥാന പ്രസിഡന്റ് സുധി കോട്ടൂർ അധ്യക്ഷൻ ആയിരുന്നു. മുഖ്യ പ്രഭാഷണം ആന്റണി രാജു എം എൽ എ നടത്തി. ചടങ്ങിൽ വച്ച് മാതൃക കർഷകൻ ജെ എസ് ഉണ്ണികൃഷ്ണൻ, സൈ ക്ലിങ് ചാ മ്പ്യാൻ ഇബ്രാഹിം എന്നിവരെ ചടങ്ങിൽ മന്ത്രി പൊന്നാടയും, ഫലകവും നൽകി ആദരിച്ചു. ആശംസകൾ അർപ്പിച്ചു ബിജുക്കുട്ടി, സുബ്രഹ്മണ്യൻ, കൃഷ്ണകുമാർ, റിയാസുദ്ധീൻ, തുടങ്ങിയ പ്രമുഖർ സംസാരിച്ചു. സ്വാഗതസംഘത്തിന്റെ ജനറൽ കൺവീനർ സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.