

തിരുവനന്തപുരം : രാവിലെ 8:25 മണിയോടെ ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന, Vee Vee വോൾവോ ബസിലെ (TN 66 AT 8674) യാത്രക്കാരനായിരുന്ന തിരുവനന്തപുരം വർക്കല
സ്വദേശി യാണ് അമരവിള എക്സൈസ് ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. *അൽ അമീൻ S* (31 വയസ്സ്) എന്ന യുവാവ് തന്റെ പാന്റ്സ് ന്റെ പോക്കറ്റിലാക്കിയാണ് ഹാഷിഷ് ഓയിലും മെത്താംഫിറ്റാമിനും കൊണ്ടുവന്നത്.
ചെക്ക് പോസ്റ്റിൽ സാധാരണ നടത്തുന്ന പരിശോധനയ്ക്കിടയിൽ ടിയാനെ പരിശോധിച്ചപ്പോഴാണ് 1.904 ഗ്രാം ഭാരമുള്ള ഹാഷിഷ് ഓയിലും 1.779 ഗ്രാം ഭാരമുള്ള മെത്താംഫിറ്റാമിനും എക്സൈസ് ഇൻസ്പെക്ടർ അനിൽ കുമാർ A R ന്റെ നേതൃത്വത്തിലുള്ള പാർട്ടി പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടറിനെ കൂടാതെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) രാജേഷ് കുമാർ , പ്രിവന്റീവ് ഓഫീസർ സുധീഷ് BC , സിവിൽ എക്സൈസ് ഓഫീസർ അമൽ G എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.
