പത്തു പേര്‍ക്ക് 10 ലക്ഷം; ഉത്സവകാല ഓഫറുകളുമായി ഒപ്പോ

തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് 10 ലക്ഷം രൂപയുടെ മെഗാ സമ്മാനങ്ങള്‍ ഉള്‍പ്പെടെ പ്രഖ്യാപിച്ച് ഒപ്പോ ഇന്ത്യയുടെ ഗ്രാന്‍ഡ് ഫെസ്റ്റിവ് സെയില്‍ ആരംഭിച്ചു. ‘പേ 0, വറി 0, വിന്‍ 10 ലക്ഷം’ എന്ന പേരിലാണ് ഒപ്പോ ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ചത്. ഒക്‌റ്റോബര്‍ 31വരെ നീണ്ടുനില്‍ക്കുന്ന ഓഫര്‍ കാലയളവില്‍ ഒപ്പോയുടെ എഫ്31, റെനോ 14 സീരീസുകള്‍ വാങ്ങുമ്പോഴാണ് മികച്ച സമ്മാനങ്ങള്‍. മറ്റു മോഡലുകള്‍ക്കും സമ്മാനങ്ങളുണ്ട്. ഫോണുകള്‍ റിട്ടെയ്ല്‍ സ്‌റ്റോറുകളിലും ഒപ്പോ ഇ-സ്‌റ്റോര്‍, ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നിവയിലും ലഭ്യമാവും. സീറോ ഡൗണ്‍പെയ്‌മെന്റ്, പലിശയില്ലാത്ത ഇഎംഐ, ഇന്‍സ്റ്റന്റ് കാഷ്ബാക്ക്, എക്‌സ്‌ചേഞ്ച് സ്‌കീമുകള്‍, 10 ലക്ഷം അല്ലെങ്കില്‍ 1 ലക്ഷം രൂപയോടൊപ്പം ഏറ്റവും പുതിയ ഒപ്പോ ഫോണുകള്‍ നേടാനുള്ള അവസരം എന്നിവയാണ് ഓഫറുകള്‍.

എട്ടു മാസംവരെയാണ് എഫ്31, റെനോ 14 സീരീസുകള്‍ക്ക് സീറോ ഡൗണ്‍പെയ്‌മെന്റ് ഓഫര്‍. ബാങ്ക് ഓഫറുകള്‍ക്ക് അനുസരിച്ച് ഒപ്പോ എഫ്31 സീരീസിന് 20,700 രൂപയും റെനൊയ്ക്ക് 34,999 രൂപയും പ്രത്യേക ഉത്സവകാല ആനുകൂല്യമായി ലഭിക്കും. ഇക്കാലയളവില്‍ എല്ലാ ഒപ്പോ മോഡലുകള്‍ക്കും കുറഞ്ഞ ഡൗണ്‍ പെയ്‌മെന്റ്, ഏറ്റവും കുറഞ്ഞ ഇഎംഐ, 10 ശതമാനം ഇന്‍സ്റ്റന്റ് കാഷ് ബാക്ക് എന്നിവയുണ്ടാവും. 10 മെഗാ വിന്നേഴ്‌സിന് 10 ലക്ഷം രൂപയുടെ കാഷ് പ്രൈസ് സമ്മാനമായി ലഭിക്കും. ഡെയ്‌ലി വിന്നര്‍ക്ക് ഒരു ലക്ഷം രൂപ ലഭിക്കും. ഫൈന്‍ഡ് എക്‌സ്8, റെനോ 14, ഒപ്പോ എഫ്31, ഒപ്പോ ഇന്‍കോ ബഡ്‌സ്3 പ്രൊ എന്നിവയും സമ്മാനമായി ഉണ്ട. മൂന്നു മാസത്തെ അധിക വോറന്റി, 5000 റിവാര്‍ഡ് പോയന്റ് തുടങ്ങിയവയും സമ്മാനങ്ങളായി ഉപഭോക്താക്കളെ കാത്തിരിക്കുന്നു.

You May Also Like

About the Author: Jaya Kesari