ഒഡീഷയില്‍ ആശുപത്രിയില്‍ തീപിടിച്ച്‌ 10 രോഗികള്‍ മരിച്ചു

കട്ടക്: ഒഡീഷയില്‍ ആശുപത്രിയില്‍ തീപിടിച്ച്‌ 10 രോഗികള്‍ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. കട്ടക്കിലെ എസ്സിബി മെഡിക്കല്‍ കോളജിന്റെ ട്രോമാ കെയർ ഐസിയുവില്‍ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.ആശുപത്രിയിലെ ജീവനക്കാർക്കാണ് പരിക്കേറ്റത്. രോഗികളെ രക്ഷിക്കുന്നതിനിടെയാണ് ജീവനക്കാർക്ക് പരിക്കേറ്റതെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരണ്‍ മാജി പറഞ്ഞു.മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പുലർച്ചെ 2:30 നും മൂന്നിനുമിടയിലാണ് തീപിടുത്തമുണ്ടായത്. ഒഡീഷയിലെ പ്രധാന സർക്കാർ ആശുപത്രിയാണ് എസ്സിബി ആശുപത്രി.സംഭവത്തിന് പിന്നാലെ, ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരണ്‍ മാജി, ആരോഗ്യമന്ത്രി മുകേഷ് മഹാലിംഗ് എന്നിവർ ആശുപത്രിയി സന്ദർശിച്ചു. ചികിത്സയില്‍ കഴിയുന്ന രോഗികളെയും അവർ സന്ദർശിച്ചു.ആകെ 23 രോഗികളെ മറ്റ് വകുപ്പുകളിലേക്ക് മാറ്റി. ഗുരുതരമായ ഏഴ് രോഗികള്‍ മറ്റ് ഐസിയുവുകളിലേക്കും വാർഡുകളിലേക്കും മാറ്റുന്നതിനിടെ മരിച്ചു.

You May Also Like

About the Author: Jaya Kesari