ത്യശൂ‌ർ: അതിരപ്പിള്ളിയില്‍ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. അതിരപ്പിള്ളി തൈക്കൂടൻ സുബ്രൻ (75) ആണ് മരിച്ചത്. രാവിലെ ചായകുടിക്കാനായി ജംഗ്‌ഷനിലേക്ക് പോകുകയായിരുന്നു സുബ്രൻ. ഇതിനിടെ കാട്ടാനക്കൂട്ടത്തിനിടയില്‍ പെടുകയായിരുന്നു.

അതിരപ്പിള്ളിയില്‍ തുമ്ബിക്കൈയില്ലാത്ത കാട്ടാനക്കുട്ടി മുൻപ് ഏറെ വാർത്തകളില്‍ വന്നതാണ്. ഇതിനൊപ്പമുണ്ടായിരുന്ന കാട്ടാനയാണ് സുബ്രനെ ആക്രമിച്ചത്. ഏഴ് കാട്ടാനകളാണ് ഈ കൂട്ടത്തില്‍ ഉണ്ടായിരുന്നത് എന്നാണ് നാട്ടുകാർ അറിയിക്കുന്നത്. കഴിഞ്ഞ കുറച്ചുനാളായി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്.

ആനയുടെ ചവിട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ സുബ്രനെ ഉടൻ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോടശ്ശേരി പഞ്ചായത്തിലാണ് ഇന്ന് കാട്ടാന ആക്രമണം ഉണ്ടായത്.

കഴിഞ്ഞദിവസം പാലക്കാടും കടുവ സെൻസസ് എടുക്കാൻ പോയ വനംവകുപ്പ് ഉദ്യോഗസ്ഥനെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു.

അതിരപ്പിള്ളിയില്‍ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു

You May Also Like

About the Author: Jaya Kesari