114-ആ മത് ആയിരൂർ ചെറുകോൽ പുഴ ഹിന്ദു മത പരിഷത്ത് 15മുതൽ 22വരെ പമ്പാ മണൽപ്പുറത്ത്‌

അയിരൂർ -ചെറുകോൽപുഴ ഹിന്ദു മത പരിഷത്ത് ഫെബ്രുവരി 15മുതൽ 22വരെ പമ്പാനദിയുടെ വിശാലമായ മണൽപ്പുറത്തു ശ്രീ വിദ്യാധി രാജ നഗറിൽ നടക്കും. ജന ലക്ഷങ്ങൾ എത്തിച്ചേരുന്ന 114-ആ മത് പരിഷത്തിന്റെ ഉദ്ഘാടനം മഹാ മണ്ഡലശ്വർസ്വാമി ആനന്ദവനം ഭാരതി മഹാ രാജ്‌ നിർവഹിക്കും. വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മന്ത്രി ഡോ. ആർ. ബിന്ദുവും, സമാപന സമ്മേളനം കേന്ദ്ര മന്ത്രി അർജുൻ രാം മേഖവാ ൾ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ സെക്രട്ടറി അഡ്വക്കേറ്റ് ഡി. രാജഗോപാൽ, ശ്രീ ജിത് ആയിരൂർ, ജി. കൃഷ്ണ കുമാർ, സന്ദീപ് തമ്പാനൂർതുടങ്ങിയവർ പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari