പുനലൂർ കോളേജ് ജംഗ്‌ഷന് സമീപം യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം : പുനലൂർ കോളേജ് ജംഗ്‌ഷന് സമീപം യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുനലൂർ സ്വദേശി ഷിനുവിനെയാണ് താമസിച്ചിരുന്ന ഫ്ലാറ്റിന് സമീപത്തെ തോട്ടില്‍ ഇന്ന് പുലർച്ചെ മരിച്ച നിലയില്‍ കണ്ടത്.മൃതദേഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറിവേറ്റ പാടുകളുണ്ട്. വിവാദമായ കെവിൻ…

Read More »

വെെക്കം താലൂക്ക് ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തിന് മുന്നില്‍ കൂട്ടത്തല്ല്

കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയിലെ കൂട്ടത്തല്ലില്‍ കണ്ടാലറിയാവുന്ന 12 പേർക്കെതിരേ ആശുപത്രി സംരക്ഷണനിയമപ്രകാരം പോലീസ് കേസെടുത്തു.ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് അഞ്ചുപേരെ ചോദ്യംചെയ്തു.ഇവരില്‍ രണ്ടുപേരെ വൈക്കം പോലീസ് കസ്റ്റഡിയിലെടുത്തു. ഒരാള്‍ പുരുഷനും മറ്റൊരാള്‍ സ്ത്രീയുമാണ്. ഇവരെ കൂടുതല്‍ ചോദ്യംചെയ്തുവരുകയാണെന്ന് പോലീസറിയിച്ചു….

Read More »

ട്യൂഷന്‍ സെന്ററില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം

പാഠഭാഗം എഴുതിത്തീര്‍ത്തില്ലെന്നാരോപിച്ച്‌ ട്യൂഷന്‍ സെന്റര്‍ പ്രധമാധ്യാപകന്‍ വിദ്യാര്‍ത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചു.മയ്യനാട് സ്വദേശിയായ പതിനാറുകാരനെയാണ് മര്‍ദ്ദിച്ചത്. മേവറത്തെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ ഇന്നലെ വൈകിട്ടാണു സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ കുട്ടി നാഷണല്‍ സര്‍വീസ് സ്‌കീം ക്യാംപില്‍ പങ്കെടുക്കുന്നതിനാല്‍ ടൂഷന്‍ സെന്ററില്‍…

Read More »

തിരുവനന്തപുരത്ത് മരത്തില്‍ നിന്ന് ചാടി രോഗി ജീവനൊടുക്കി

തിരുവനന്തപുരം : തിരുവനന്തപുരത്ത് മരത്തില്‍ നിന്ന് ചാടി രോഗി ജീവനൊടുക്കി. അമ്പത് വയസ്സ് പ്രായമുള്ള പുരുഷനാണ് ജീവനൊടുക്കിയത്.50 വയസ് പ്രായം തോന്നിക്കുന്ന പുരുഷനാണ് മരിച്ചത്.ഒപി ബ്ലോക്കിന് പിറകിലുള്ള മരത്തില്‍ നിന്നാണ് ചാടിയത്. വൈകിട്ട് ആറിനാണ് സംഭവം. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ…

Read More »

മാള അണ്ണല്ലൂരില്‍ നിയന്ത്രണംതെറ്റിയ ബൈക്ക് മരത്തില്‍ ഇടിച്ച്‌ രണ്ട് പേർ മരിച്ചു

തൃശൂർ: മാള അണ്ണല്ലൂരില്‍ നിയന്ത്രണംതെറ്റിയ ബൈക്ക് മരത്തില്‍ ഇടിച്ച്‌ രണ്ട് പേർ മരിച്ചു. ചാലക്കുടി കൂർക്കമറ്റം സ്വദേശികളായ പടിഞ്ഞാക്കര വീട്ടില്‍ നീല്‍ ഷാജു (19), അലൻ ഷാജു(19) എന്നിവരാണ് മരിച്ചത്.ഇരുവരും ബന്ധുക്കളാണ്. വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. ഉടനെതന്നെ ഇരുവരെയും…

Read More »

എടക്കരയില്‍ റബര്‍ തോട്ടത്തിന് തീ പിടിച്ചു

മലപ്പുറം: എടക്കരയില്‍ റബര്‍ തോട്ടത്തില്‍ തീ പിടിച്ച്‌ അടിക്കാടുകള്‍ പൂര്‍ണമായി കത്തിനശിച്ചു. കഴിഞ്ഞ ദിവസം പെരുങ്കുളത്താണ് ഉച്ചക്ക് 12 മണിയോടെ റബര്‍ തോട്ടത്തിന് തീ പിടിച്ചത്.തോട്ടത്തിന് സമീപത്ത് അഞ്ച് കുടുംബങ്ങള്‍ വീട് നിര്‍മിക്കുന്നതിനായി വാങ്ങിയ സ്ഥലത്തും തീ പടര്‍ന്നു പിടിച്ചു. ഒന്നര…

Read More »

സംസ്ഥാനത്തെ 6 ജില്ലകളില്‍ ഇന്ന് തൈപൊങ്കല്‍ അവധി

സംസ്ഥാനത്തെ 6 ജില്ലകളില്‍ ഇന്ന് തൈപൊങ്കല്‍ അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലാണ് പ്രാദേശിക അവധിയുള്ളത്. ഈ ജില്ലകളില്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ കാര്യാലയങ്ങള്‍ അവധിയായിരിക്കുമെന്ന് കെഎസ്‌ഇബിയും അറിയിച്ചിട്ടുണ്ട്. വൈദ്യുതി…

Read More »

പൂജാരി കിണറ്റില്‍ വീണ് മരിച്ചു

തിരുവനന്തപുരം : പൂജാരി കിണറ്റില്‍ വീണ് മരിച്ചു. പൂവച്ചല്‍ പഞ്ചായത്തില്‍ വീരണകാവ് മുരളീധരൻ പോറ്റി (70) ആണ് മരിച്ചത്.പൂജാരി കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു എന്നാണ്‌ പൊലീസിന്റെ പ്രാഥമിക നിഗമനം.കള്ളിക്കാട് മൈലക്കരയില്‍നിന്ന് അഗ്നിരക്ഷാസേന എത്തിയെങ്കിലും രക്ഷിക്കാനായില്ല. വിവിധ സ്ഥലങ്ങളില്‍ പൂജാകർമ്മങ്ങള്‍ ചെയ്യുന്നതിനായി പോകുമായിരുന്നു….

Read More »

മദ്യലഹരിയില്‍ കത്തി മോഷ്ടിച്ചെന്നാരോപിച്ചുണ്ടായ തർക്കത്തിനിടെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: മദ്യലഹരിയില്‍ കത്തി മോഷ്ടിച്ചെന്നാരോപിച്ചുണ്ടായ തർക്കത്തിനിടെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം.കുളത്തൂർ അരുവല്ലൂർ സ്വദേശി 40 കാരനായ മനോജ് ആണ് മരിച്ചത്.സംഭവത്തിന് പിന്നാലെ സമീപവാസിയായ പ്രതി ഒളിവില്‍. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ അരുവല്ലൂരിലായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന മനോജ് കൈവശമുണ്ടായിരുന്ന കത്തി മോഷ്ടിച്ചുവെന്ന്…

Read More »

മൂന്നുവയസ്സുകാരന്റെ ശ്വാസനാളത്തില്‍ കുടുങ്ങിയ ബള്‍ബ് കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജില്‍ നടന്ന ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

പരിയാരം: മൂന്നുവയസ്സുകാരന്റെ ശ്വാസനാളത്തില്‍ കുടുങ്ങിയ ബള്‍ബ് കണ്ണൂർ ഗവ. മെഡിക്കല്‍ ‘ കോളേജില്‍ നടന്ന ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.മാതമംഗലം സ്വദേശിയായ കുട്ടിയുടെ ശ്വാസനാളത്തില്‍ കുടുങ്ങിയ ടിവി റിമോട്ടിന്റെ എല്‍ഇഡി ബള്‍ബാണ് ചികിത്സയിലൂടെ പുറത്തെടുത്തത്.ശിശുശസ്ത്രക്രിയാ വിഭാഗത്തിലെ ഡോക്ടർമാരാണ് വളരെ സങ്കീർണമായ ബ്രോങ്കോസ്കോപ്പി ശസ്ത്രക്രിയ നടത്തിയത്….

Read More »