തിരുവനന്തപുരം :- സ്ത്രീകളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ 2025മാർച്ച് 13ന് നടക്കുന്ന പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ചു കുത്തിയോട്ട വൃതക്കാരുടെ രക്ഷകർത്താക്കളുടെ യോഗം ട്രസ്റ്റ് വിളിച്ചു ചേർത്തു. ഇക്കുറി 592ബാലന്മാരാണ് കുത്തിയോട്ട വൃത്തക്കാരായുള്ളത്. കാർത്തികആ ഡിറ്റോറിയത്തിൽ ആണ് യോഗം നടന്നത്.
ട്രസ്റ്റ് ചെയർമാൻ എസ് വേണുഗോപാലിന്റെ ആദ്യക്ഷതയിൽ നടന്ന യോഗത്തിൽ ട്രസ്റ്റ് പ്രസിഡന്റ് വി ശോഭ, സെക്രട്ടറി കെ ശരത് കുമാർ, ജോയിന്റ് സെക്രട്ടറി എ എസ് അനുമോദ്, ട്രഷറർ എ ഗീതകുമാരി, ഉത്സവകമ്മിറ്റി ജനറൽ കൺവീനർ രാജേന്ദ്രൻ നായർ, കുത്തി യോട്ട കൺവീനർ സുശീല കുമാരി തുടങ്ങിയവർ പങ്കെടുത്തു. കുത്തി യോട്ടവൃതം തുടങ്ങുന്നത് മൂന്നാം ഉത്സാവദിവസം ആയ മാർച്ച് 7വെള്ളിയാഴ്ച രാവിലെ 9.15ന് ആണ്. കുത്തിയോട്ട വൃതക്കാർ അനുഷ്ഠിക്കേണ്ടതായ കാര്യങ്ങളെ കുറിച്ചും, അവരുടെ സമ്മത പത്രത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളെ കുറിച്ചും വിശദമായി ട്രസ്റ്റ് ഭാരവാഹികൾ യോഗത്തിൽ അവതരിപ്പിച്ചു. 7വൃതക്കാർ അടങ്ങുന്ന ഓരോ ഗ്രൂപ്പുകൾ ആയിട്ടായിരിക്കും ഒൻപതാം ഉത്സവദിവസമായമാർച്ച് 13ന് രാത്രി 11.15നുള്ള ദേവിയുടെ പുറത്തു എഴുന്നള്ളിപ്പിന് കുത്തിയോട്ട വൃതക്കാരെ ക്രമീകരിച്ചിട്ടുള്ളത്. ഓരോ ഗ്രൂപ്പിനും മേളങ്ങൾ ഉണ്ടായിരിക്കും. കുത്തിയോട്ട വൃതക്കാർക്ക്ട്രസ്റ്റ് വൈദ്യസഹായം അടക്കം ഉള്ള അതി വിപുലമായ ക്രമീകരണ ങ്ങൾ ആണ് ഏർപ്പെടുത്തിയിട്ടുള്ളത് എന്നും ട്രസ്റ്റ് ഭാരവാഹികൾ യോഗത്തിൽ അറിയിച്ചു. വൃതക്കാർക്ക് രാവിലെ കഞ്ഞിയും പയറും, ഉച്ചക്ക് വിഭവ സമൃദ്ധമായ സദ്യ രാത്രി അവിൽ, പഴം എന്നിവയാണ് ഭക്ഷണമായി നൽകുന്നത് എന്ന് ട്രസ്റ്റ് അധികൃതർ അറിയിച്ചു. തുടർന്നു ഓരോ ഗ്രൂപ്പിലേക്കും ഉള്ള മേ ള ങ്ങളുടെ ചേർക്കേണ്ട നറുക്കെടുപ്പും നടന്നു. ഇക്കുറി വിപുലമായ ക്രമീകരണ ങ്ങൾ ആണ് ഒരുക്കിയിരിക്കുന്നതെന്നും എല്ലാപേരുടെയും ആത്മാർത്ഥമായ സഹകര ണം ഉണ്ടാകണമെന്ന് ട്രസ്റ്റ് സെക്രട്ടറി ശരത് കുമാർ അഭ്യർത്ഥിച്ചു.