വാക്കോ ഇന്ത്യ കിക് ബോക്സിങ്ങിൽ 71പ്ലയെർസ് പങ്കെടുക്കും

ജൂലൈ 16 മുതൽ 20 വരെ ഛത്തീസ്ഗഡിൽ വച്ച് നടക്കുന്ന വാക്കോ ഇന്ത്യാ കിക്ബോക്സിങ് 2025 നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരള സ്‌റ്റേറ്റ് അമച്വർ കിക്ബോക്സിങ് അസോസിയേഷനെ പ്രതിനിധീകരിച്ച് 71 പ്ലേയേഴ്സ് പങ്കെടുക്കുന്നുണ്ട് . അതിൽ കേരള സ്‌റ്റേറ്റ് അമച്വർ കിക്ബോക്സിങ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും, ടെക്നിക്കൽ ചെയർമാനും ഇൻ്റർനാഷൻ റഫറിയുമായ വിവേക് എ എസ് നാഷണൽ റിങ് ചീഫ് റഫറിയാണ്. രാഹുൽ ആർ (കൊല്ലാം), രാഹുൽ എസ് (മലപ്പുറം) എന്നിവരാണ് കേരള ടീം കോച്ച്. കേരള ടീം ക്യാപ്പ്റ്റൻസായി ആൺകുട്ടികളിൽ ധിബിൻ ദേവും (കോഴിക്കോട്), പെൺകുട്ടികളിൽ സഞ്ജു എംഎസുമാണ് (തിരുവനന്തപുരം) .

You May Also Like

About the Author: Jaya Kesari