ത്യശൂർ: പുതുവർഷത്തലേന്ന് തൃശൂർ നഗരത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വടക്കേ ബസ് സ്റ്റാൻഡിനു സമീപം പാലിയം റോഡ് ടോപ് റസിഡൻസിയില്‍ എടക്കളത്തൂർ വീട്ടില്‍ ലിവിനാ (29) ണു മരിച്ചത്.സംഭവത്തില്‍ പതിനാലുകാരൻ അടക്കം രണ്ടുപേർ പിടിയിലായി. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പുതുവർഷം ആഘോഷിക്കാനായി നഗരത്തിലെത്തിയ പതിനാലുകാരനും സുഹൃത്തുക്കളും തേക്കിൻകാട് മൈതാനിയിലൂടെ നടന്നുപോകവെ ലിവിൻ ചോദ്യംചെയ്യാൻ ശ്രമിച്ചത് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.തർക്കത്തിനിടെ ലിവിൻ കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിക്കവെ പതിനാലുകാരൻ തിരികെ കുത്തുകയായിരുന്നെന്നാണ് സൂചന. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻകഴിഞ്ഞില്ല.
ഒന്‍പതാം ക്ലാസ് വിദ്യാർഥിയായ പതിനാലുകാരനാണ് കുത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടിരക്ഷപ്പെട്ടെങ്കിലും പിന്നീട് പിടിയിലായി. ഇരുവരെയും ചോദ്യംചെയ്തുവരികയാണ്.