ഷീജ സാന്ദ്രയ്ക്ക് കുളമുട്ടം അഷറഫ് പുരസ്കാരം

വിളപ്പിൽശാല:- അബുദാബി എൻആർഐ വെൽഫെയർ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും ഗൾഫിലെ കലാസാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന സാഹിത്യകാരനുമായിരുന്ന കുളമുട്ടം അഷ്റഫിന്റെ പേരിലുള്ള ജീവകാരുണ്യ പുരസ്കാരം സ്നേഹ സാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറിയും ജീവകാരുണ്യ പ്രവർത്തകയുമായ ഷീജ സാന്ദ്രയ്ക്ക് നൽകാൻ തീരുമാനിച്ചതായി കുളമുട്ടം അഷറഫ് ഫൗണ്ടേഷൻ ചെയർമാൻ ഡോക്ടർ സുധാകരൻ അലൈൻ അറിയിച്ചു.
ജനുവരി 9 തിരുവനന്തപുരം ബോബൻ റസിഡൻസിയിൽ നടക്കുന്ന ചടങ്ങിൽ വച്ച് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി അവാർഡ് നൽകി ആദരിക്കുമെന്ന് അവാർഡ് കമ്മിറ്റി ചെയർമാൻ ജി രാജ്മോഹൻ അറിയിച്ചു.
10001 രൂപയും പ്രശംസി പത്രവും ശില്പവും പൊന്നാടയും അടങ്ങുന്നതാണ് അവാർഡ്.
സ്വന്തം കുട്ടിക്ക് ഭിന്നശേഷി ആയതിനെ തുടർന്ന് ഭർത്താവ് ഉപേക്ഷിച്ച് പോയ ഷീജ സാന്ദ്ര കുട്ടിയെ വളർത്തി വലുതാക്കുകയും ഭിന്നശേഷി വന്ന മറ്റ് കുട്ടികളുടെ അമ്മമാരെ സംഘടിപ്പിച്ചു സ്നേഹ സാന്ദ്രം എന്ന ട്രസ്റ്റ് ഉണ്ടാക്കി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരികയാണ്. അവാർഡ് വിതരണത്തോടെ അനുവദിച്ചു ഭിന്നശേഷി കുട്ടികൾക്ക് വീൽചെയറുകളും സാമ്പത്തിക നൽകുമെന്ന് ഫൗണ്ടേഷൻ സെക്രട്ടറി നിതിൻ അഷറഫ് അറിയിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *