തിരുവനന്തപുരം :മഹാകവി കുമാരനാശാൻ്റെ പരമശതാബ്ദി ആചരണത്തിൻ്റെ ഭാഗമായി, അദ്ദേഹത്തിന്റെ ജന്മസ്ഥലമായ കായിക്കരയിൽ നിന്ന് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പല്ലനയിലേക്ക് 2025 ജനുവരി 10 മുതൽ 16 വരെ നവോത്ഥാനസന്ദേശയാത്ര നടക്കും. പ്രൊഫ. എം.കെ.സാനു ചെയർമാനായ മഹാകവി കുമാരനാ ശാൻ ചരമശതാബ്ദി ആചരണസമിതിയുടെ നേതൃത്വത്തിലാണ് ഈ യാത്ര സംഘടിപ്പിക്കുന്നത്. ജനുവരി 10 ന് വൈകുന്നേരം 4 മണിക്ക് കായിക്കര ആശാൻ സ്മാരകത്തിൽ പ്രമുഖ കവി കുരീപ്പുഴ ശ്രീകുമാർ യാത്ര ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ കേരള നവോത്ഥാനത്തിൻ്റെ പരിത്രമുറങ്ങുന്ന 21 കേന്ദ്ര ങ്ങളിൽ യാത്രയ്ക്ക് സ്വീകരണം നൽകും. ജനുവരി 11-ന് തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ നടക്കുന്ന സമയ ഇനം പ്രമുഖ കവി ഏഴാച്ചേരി രാമചന്ദ്രൻ ഉൽഘാടനം ചെയ്യും. കുമാരനാശാൻ ചരമശതാബ്ദി ആചരണസമി തിയുമായി ഇതിനോടകം ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന അനേകം സാഹിത്യ സംസ്കാരികപ്രവർത്തകർ ഈ യാത്രയോടൊപ്പം സഞ്ചരിക്കും. ജനുവരി16 ന് മഹാസമ്മേള നത്തോടെ പല്ലനയിൽ യാത്ര സമാപിക്കും എന്ന് പ്രൊഫ. കെ പി സജി (ആചരണസമിതി സംസ്ഥാന കൺവീനർ) എം പി സുഭാഷ് (ആചരണസമിതി തിരുവനന്തപുരം ജില്ലാ ചെയർമാൻ) ദേശാഭിമാനി ഗോപി സമിതി അംഗം എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.