പത്തനംതിട്ടയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. കടമ്ബനാട് കല്ലുകുഴിയിലായാണ് വിനോദയാത്രയ്ക്ക് പോയ ബസ് മറിഞ്ഞാണ് നിരവധി പേര്‍ക്ക് പരിക്കേറ്റത്.കൊല്ലം ഫാത്തിമ മാതാ കോളേജിലെ കുട്ടിലാണ് ബസ്സിലുണ്ടായിരുന്നത്. ഒരു കുട്ടി അടക്കം 49 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. ബസ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് ഒരുവശത്തേക്ക് മറിയുകയായിരുന്നു.