കണ്ണൂര്‍: വളപട്ടണത്ത് നിര്‍ത്തിയിട്ട ചരക്കുവണ്ടിയുടെ മുകളില്‍ക്കയറി ഷോക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. കാട്ടാമ്പള്ളി കൊല്ലറത്തിക്കല്‍ കെ. നിഹാലാ(17)ണ് മരിച്ചത്.
ജനുവരി എട്ടിന് രാത്രിയാണ് സംഭവം. റെയില്‍പ്പാതയ്ക്ക് മുകളിലെ വൈദ്യുതക്കമ്പിയില്‍ നിന്നാണ് നിറാലിന് ഷോക്കേറ്റത്. ഷോക്കേറ്റ് തെറിച്ചു വീണയുടന്‍ വളപട്ടണം പോലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് കണ്ണൂരില്‍ ചാലയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.