തിരുവനന്തപുരം :- പട്ടം മുറിഞ്ഞപാലം ജംഗ്ഷനിൽ കെ എസ് ആർ ടി സി ബസ്സിൽ നിന്നിറങ്ങവെ ഷാൾ കുരുങ്ങി അതെടുക്കാൻ ശ്രമിക്കവേ ബസ് മുന്നോട്ടു എടുത്തതിനെ തുടർന്നു ബസ്സിനടിയിൽ തെറിച്ചു വീണു ടയർ കയറി ഇറങ്ങി 46കാരി മരിച്ചു. കുറ്റിച്ചൽ എരുമക്കുഴി പുത്തൻ പുരക്കൽ വീട്ടിൽ ബേബി (46)ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.ഇവർ കോസ്മോ പോലിറ്റൻ ഹോസ്പിറ്റൽ ജീവനക്കാരീ ആണ്.