നിർമ്മിത വിദേശ മദ്യം മറിച്ചുവില്പന നടത്തുന്നതിനിടെ 18 കുപ്പി മദ്യവുമായി രണ്ടു പേർ പിടിയിൽ

തിരുവനന്തപുരം:പാങ്ങോട് മിലിട്ടറി ക്യാമ്പില്‍ നിന്നും എക്സ് സർവീസ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യം മറിച്ചുവില്പന നടത്തുന്നതിനിടെ 18 കുപ്പി മദ്യവുമായി രണ്ടു പേർ പിടിയില്‍.വിളവൂർക്കല്‍ പെരുക്കാവ് ശങ്കരൻ നായർ റോഡില്‍ സി.എസ്.ഐ പള്ളിക്കു സമീപം പുറത്തില്‍ക്കാട്ടില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മലയിൻകീഴ് മണപ്പുറം സായി പ്രണവ് വീട്ടില്‍ ജയകുമാരൻ നായർ(69), വിളവൂർക്കല്‍ പെരുക്കാവ് മങ്കാട്ട്ക്കടവ് തൈവിള ഗോകുലം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വട്ടിയൂർക്കാവ് വലിയവിള തിട്ടമംഗലം ടി.ആർ.എ 25 അഖില്‍ നിവാസില്‍ അനില്‍ എൻ.ടി(50)എന്നിവരെയാണ് ഇക്കഴിഞ്ഞ 25ന്പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാന്റ് ചെയ്തു.

You May Also Like

About the Author: Jaya Kesari