റായ്പുർ: കൊല്ലപ്പെട്ട ചത്തീസ്ഗഡിലെ ബിജെപി നേതാവ് ഭീമാ മാണ്ഡവിയുടെ മകള്‍ ജീവനൊടുക്കി. ദീപ മാണ്ഡവി(22) ആണ് ആത്മഹത്യ ചെയ്‌തത്.ഡെറാഡൂണിലെ കരണ്‍പൂർ ഏരിയയിലെ പേയിംഗ് ഗസ്റ്റ് റൂമിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് ദീപയുടെ മൃതദേഹം കണ്ടെത്തിയത്.2019ല്‍ മാവോയിസ്റ്റ് ആക്രമണത്തിലാണ് ഭീമാ മാണ്ഡവി കൊല്ലപ്പെട്ടത്.
ദീപയുടെ ഒരു സഹോദരി 2013 ല്‍ റായ്പൂരിലെ ഒരു കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയിരുന്നു.ഡെറാഡൂണിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഫിസിയോതെറാപ്പി കോഴ്‌സ് മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു ദീപ.