അന്തിക്കാട് കാഞ്ഞാണിയില്‍ ആംബുലന്‍സിന്റെ വഴിതടഞ്ഞ സംഭവത്തില്‍ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ അന്തിക്കാട് പൊലീസ് കേസെടുത്തു.മൂന്ന് സ്വകാര്യ ബസുകളും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആംബുലന്‍സിന്റെ വഴി തടഞ്ഞ സംഭവത്തില്‍ ബസ് ഡ്രൈവര്‍മാര്‍ക്കും ഒപ്പം കണ്ടക്ടര്‍മാര്‍ക്കുമെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തതായി തൃപ്രയാര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ദിലീപ് കുമാര്‍ പറഞ്ഞു. മൂന്ന് ബസുകളിലെ ജീവനക്കാര്‍ക്ക് എതിരെയാണ് നടപടി.