തൃശൂര്‍: ഹോട്ടലില്‍ നിന്നും ഒരുവര്‍ഷത്തെ വരുമാനം മുഴുവന്‍ തട്ടിയെടുത്ത അക്കൗണ്ടന്റ് അറസ്റ്റില്‍. കൂത്തുപറമ്ബ് സ്വദേശി മാങ്ങാട്ടി ഡാം വടക്കേകണ്ടി വീട്ടില്‍ ഫെയ്ത്ത് (28) ആണ് കേസില്‍ അറസ്റ്റിലായത്.മുരിങ്ങൂരിലുള്ള ഹോട്ടലില്‍ ജോലി നോക്കവെ 64,38500 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.29/04/2023 തീയ്യതി മുതല്‍ 9/05/2024 തീയ്യതി വരെയുള്ള കാലയളവില്‍ വിവിധ ഇനത്തില്‍ ലഭിച്ച വരുമാനം സ്വന്തം ബങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.പണം ക്യാഷായും എ.ടി.എം ട്രാന്‍സ്ഫറായും വാങ്ങുന്നതിന് പകരം യുവാവ് സ്വന്തം ഗൂഗിള്‍ പേ ആയും അക്കൗണ്ടിലേക്ക് ക്യാഷായി വാങ്ങിയാണ് ഇയാള്‍ പണം സ്വന്തമാക്കിയത്.
തട്ടിപ്പ് മനസിലാക്കിയ മാനേജിങ് പാര്‍ട്ണര്‍ മാത്യൂസ് കൊരട്ടി പൊലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.