തിരുവനന്തപുരം :- പ്രൈവറ്റ്എ യിഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 14,15തീയതികളിൽ അഹമ്മദ് കുട്ടി നഗർ (ബിഷപ് പെരേര ഹാളിൽ ) നടക്കും. സമ്മേളനം 14ന് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മുഖ്യ പ്രഭാഷണം വി ഡി സതീശൻ നടത്തും. 15ന് നടക്കുന്ന സെമിനാറിന്റെ ഉദ്ഘാടനം ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നിർവഹിക്കും. ഉച്ചക്ക് നടക്കുന്ന സെമിനാറിന്റെ ഉദ്ഘാടനം മുൻഎം പി കെ മുരളീധരൻ നിർവഹിക്കും. ഉച്ചക്ക് നടക്കുന്ന ആദരവ് സമ്മേളനം അടൂർ പ്രകാശ് എം പി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 4.30 മണിക്ക് നടക്കുന്ന സമാപനസമ്മേളനം മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. പത്ര സമ്മേളനത്തിൽ ജനറൽ സെക്രട്ടറി മണി കൊല്ലം, കല്ലട ഗിരീഷ്, നോബിൾ സുഭാഷ്, ഉല്ലാസ് രാജ് എന്നിവർ പങ്കെടുത്തു.