വന്യജീവി ആക്രമണങ്ങള്‍ പ്രതിരോധിക്കാൻ സർക്കാർ പരാജയപ്പെട്ടു എന്ന് ആരോപിച്ച്‌ വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി

വയനാട്: വന്യജീവി ആക്രമണങ്ങള്‍ പ്രതിരോധിക്കാൻ സർക്കാർ പരാജയപ്പെട്ടു എന്ന് ആരോപിച്ച്‌ യുഡിഎഫ് വയനാട്ടില്‍ പ്രഖ്യാപിച്ച ഹർത്താല്‍ തുടങ്ങി.അവശ്യ സർവീസുകളെ ഹർത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹർത്താലിനോട് അനുബന്ധിച്ച്‌ യുഡിഎഫിന്‍റെ പ്രതിഷേധ മാർച്ചും ഇന്ന് നടക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ സർവീസ് നടത്തേണ്ടതില്ലെന്നാണ് സ്വകാര്യ ബസ് ഓപ്പറേറ്റർമാരുടെ തീരുമാനം.പാല്‍, പരീക്ഷ, പത്രം, വിവാഹം, ആശുപത്രി ആവശ്യങ്ങള്‍ക്കായുള്ള യാത്രകളെ ഹർത്താലില്‍ നിന്ന് ഒഴിവാക്കി.

You May Also Like

About the Author: Jaya Kesari