തിരുവനന്തപുരം :- കേന്ദ്ര സർക്കാർ കൊണ്ടുവന്ന നോട്ടു നിരോധനം ജി എസ് ടി യും രാജ്യത്തെ ചെറു കിടവ്യാ പാ രികളുടെ വ്യവസായത്തെ പൂർണ്ണമായും തകർത്തു. കേന്ദ്രത്തിന്റെ വ്യാപാരവിരുദ്ധ നയങ്ങൾക്കെതിരെ 18ന് പാർലമെന്റ് മാർച്ച് നടത്തും എന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു. പതിനായിരക്കണക്കിന് ആൾക്കാർ മാർച്ചിൽ പങ്കെടുക്കും എന്ന് പ്രസിഡന്റ് രാജു അപ്സര, മറ്റു ഭാരവാഹികൾ ചേർന്നു നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.