സെക്രട്ടേറിയേറ്റിനു സമീപം ഉള്ള പ്രസ്സ് ക്ലബ്‌ റോഡിൽ വൻ അപകടം പതിയിരിക്കുന്നു. ഫയർ ഫോഴ്സ് അധികൃതരെ “ജാഗ്രത “

(അജിത് കുമാർ ഡി )

തിരുവനന്തപുരം :- പ്രസ്സ് ക്ലബിന് മുൻവശം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് ഒരു വശത്തുള്ള വൻ മരങ്ങളുടെ വൃക്ഷശിഖരങ്ങളുടെ ശാഖകൾ റോഡിലേക്ക് ചാഞ്ഞും,ഒ ടിഞ്ഞും നിൽക്കുകയാണ്. ആ റ ടിയിലധികം ഉയരമുള്ള ഒരു മരത്തിന്റെ ശാഖ ഒടിഞ്ഞു മറ്റൊരു മരത്തിൽ തൂങ്ങി കിടക്കുന്ന കാഴ്ച യാണ്‌ ചിത്രത്തിൽ കൊടുത്തിരിക്കുന്നത്. ദിനം പ്രതി ആയിരത്തിലധികം വലുതും, ചെറുതും ആയ വാഹന ങ്ങൾ ഈ വഴി കടന്നു പോകുന്നറോഡ് ആണ്. കൂടാതെ കാൽ നടക്കാരും. പകൽ സമയങ്ങളിൽ നിരവധി വാഹന ങ്ങൾ ഇവിടെ റോഡ് വക്കിൽ പാർക്ക് ചെയ്യുന്നതുമാണ്. ഏതു നിമിഷവും ഈ മരക്കൊമ്പ് താഴേക്കു വീഴുക ആണെങ്കിൽ വൻ ദുരന്തം ഉണ്ടാകും എന്നുള്ളതിന് യാതൊരു സംശയവും ഇല്ല. ഫയർ ഫോഴ്സ്, പോലീസ് ഉൾപ്പെടെ ഉള്ള അധികൃതർ ഉടനടി നടപടി സ്വീകരിക്കേണ്ടതാണ്.

You May Also Like

About the Author: Jaya Kesari