അനന്തപദ്മനാഭ സ്വാമിയുടെ തിരു ആറാട്ട് നടക്കുന്ന ശംഖു മുഖം ആറാട്ട് കൽ മണ്ഡപത്തിൽ കുടുംബ ശ്രീ മിഷന്റെ ഫുഡ്‌ ഫെസ്റ്റിവൽ -മാംസാ ഹാരം വിളമ്പി എന്നുള്ള വിഷയത്തിൽ ഹൈന്ദവ സംഘടനകളുടെ വ്യാപകപ്രതിഷേധം ഉയരുന്നു

തിരുവനന്തപുരം :-കുടുംബ ശ്രീ മിഷൻ സംഘടിപ്പിച്ച ഫുഡ്‌ ഫെസ്റ്റിവൽ ആയി ബന്ധപെട്ടു പരിപാവന മായ ശങ്കു മുഖം ആറാട്ട് കൽ മണ്ഡപത്തിൽ മാം സം ആഹാരം പാകം ചെയ്തു വിളമ്പിയാതായുള്ള സൂചനകൾ ലഭിച്ചതോടെവിവിധ ഹൈന്ദവ സംഘടനകളിൽ നിന്നും ശക്തമായ പ്രതിഷേധം വരും നാളുകളിൽ ഉയരും എന്നാണ് അറിയുന്നത്. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം ലോകത്തിനു മുന്നിൽ അറിയപെടുന്ന മഹാ ക്ഷേത്രങ്ങളിൽ ഒന്നാണ്. വർഷം തോറും നടക്കുന്ന ആറാട്ട് ഘോഷയാ ത്രയിൽ ശ്രീ പദ്മനാഭ സ്വാമി യുടെ വിഗ്രഹങ്ങൾ അടക്കം ഈ പുരാതന പ്രസിദ്ധമായ കൽ മണ്ഡപത്തിൽ ആചാരപൂർവം എത്തിച്ചു വിശ്രമിച്ചതിനു ശേഷം മാത്രമാണ് തിരു ആറാ ട്ടിനായി വിഗ്രഹങ്ങൾ സമുദ്രത്തിൽ നീരാട്ടു നടത്തി തിരികെ കളമണ്ഡപത്തിൽ എത്തിച്ചു ദീപാരാധനക്ക് ശേഷം തിരികെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലേക്കു തിരിച്ചു എഴുന്നള്ളി ക്കുന്നത്. ഇത്രയും പവിത്രമായ കളമണ്ഡപത്തിൽ ആണ് കുടുംബശ്രീ മിഷൻ ഫുഡ്‌ ഫെസ്റ്റിവൽ വേദിയാക്കിയത്. മാം സാഹാരം ഉൾപ്പെടെ ഉള്ളത് ഈ പവിത്രമായ സ്ഥലത്ത്‌ വച്ചു വിളമ്പി എന്നാണ് അറിയുന്നത്. സംഭവം പുറത്തായതോടെ ശക്തമായ പ്രതിഷേധവും ആയി വിവിധ ഹൈന്ദവ സംഘടനകൾ രംഗത്ത് എത്തിയിട്ടുണ്ട്. ഹിന്ദുധർമ്മ പരിഷത്ത് ഇതിനെതിരെ ശക്തമായ പ്രതിഷേധം പ്രസ്‍താവനയിലൂടെ രേഖപെടുത്തി എന്നാണ് സൂചന. സർക്കാർ ഹൈന്ദവ വിശ്വാസങ്ങളെ മുഖവിലക്കെടുക്കാതെയാണ്‌ പ്രവർത്തികൾ ചെയ്യുന്നതെന്ന് വെള്ളായണി സംഭവം, പൂജപ്പുര മണ്ഡപം നവകേരള സദസ്സ് ആയി ബന്ധപ്പെട്ട സംഭവങ്ങളിലും ഹൈ ക്കോടതിയെ സമീപിച്ചശ്രീരാജ് കൃഷ്ണൻ പോറ്റി ഈ സംഭവത്തിലും ശക്തമായ നടപടി ആവശ്യപ്പെട്ടു തിങ്കളാഴ്ച പ്രമുഖ അഭിഭാഷകൻ മുഖേന ഹൈ കോടതിയിൽ ഹർജി നൽകുമെന്നാണ് അറിയുന്നത്.

You May Also Like

About the Author: Jaya Kesari