കൊച്ചിയില്‍ കാണാതായ പന്ത്രണ്ടുവയസുകാരിയെ കണ്ടെത്തി. കൊച്ചി വല്ലാര്‍പാടത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.തിരച്ചിലിനായി പൊലീസിനൊപ്പം കുട്ടിയുടെ മാതാവും ഉണ്ടായിരുന്നു.കുട്ടി സ്‌കൂള്‍ വിട്ട് സൈക്കിള്‍ ചവിട്ടി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കുട്ടി സ്വയം മാറി നിന്നതാകാം എന്നും പൊലീസ് പറഞ്ഞിരുന്നു. കുട്ടി ഇന്ന് മൊബൈല്‍ ഫോണുമായി സ്‌കൂളില്‍ എത്തിയിരുന്നു, ഇത് സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തു. തുടര്‍ന്ന് രക്ഷിതാക്കളെ വിവരം അറിയിച്ചിരുന്നു, ഇതില്‍ മനോവിഷമം തോന്നിയ കുട്ടി സ്വയം മാറി നിന്നതാകാം എന്ന് പൊലീസ് പറഞ്ഞിരുന്നു.ഫോണ്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് അച്ഛന്‍ സ്‌കൂളില്‍ എത്തുന്നതിന് മുമ്പെ കുട്ടി സ്‌കൂള്‍ വിട്ട് ഇറങ്ങുകയായിരുന്നു. പിന്നീട് പൊറ്റക്കുഴിയിലുളളള സുഹൃത്തിന്റെ വീട്ടിലേക്ക് കുട്ടി പോയി. അവിടെ നിന്ന്ഇറങ്ങിയ കുട്ടിയെ കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല.