മൂന്നാർ മാട്ടുപ്പെട്ടിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മൂന്ന് വിദ്യാർഥികള്‍ മരിച്ച സംഭവം; ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു

ഇടുക്കി: മൂന്നാർ മാട്ടുപ്പെട്ടിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മൂന്ന് വിദ്യാർഥികള്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.നാഗർകോവില്‍ സ്വദേശി വിനേഷിനെതിരെയാണ് മൂന്നാർ പൊലീസ് കേസെടുത്തത്. അലക്ഷ്യമായി വാഹനമോടിക്കല്‍, മനപ്പൂർവമല്ലാത്ത നരഹത്യ തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. നാഗർകോവില്‍ സ്കോട്ട് ക്രിസ്ത്യൻ കോളേജ് വിദ്യാർഥികളായ ആദിക, വേണിക, സുതൻ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അടിമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
മൂന്നാർ ടാറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളവർ അപകട നില തരണം ചെയ്തു. സംഭവത്തില്‍ മോട്ടോർ വാഹന വകുപ്പും അന്വേഷണം തുടങ്ങി. ചൊവ്വാഴ്ചയാണ് അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 40അംഗ സംഘംനാഗർകോവില്‍ സ്വദേശി വിനേഷിനെതിരെയാണ് മൂന്നാർ പൊലീസ് കേസെടുത്തത്.

You May Also Like

About the Author: Jaya Kesari