നെയ്യാറിനെ ദീപപ്രഭയിൽ ആറാടിച്ച് നദീവന്ദനം

തിരുവനന്തപുരം : ഭാരത സംസ്ക്കാരത്തിൽ നദികളുടെ പ്രാധാന്യം വിളിച്ചോതുന്ന അപൂർവ്വ സംഗമമായി നെയ്യാറിൽ ആയിരങ്ങൾ പങ്കെടുത്ത നദീ വന്ദനം നടന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം 6 മണിക്ക് നെയ്യാർ തീരത്ത് പ്രത്യേകം ഒരുക്കിയ സ്ഥലത്ത് ചെങ്കൽ മഹാദേവ ക്ഷേത്രം മഠാധിപതിയുടെ നേതൃത്വത്തിൽ ആണ് നദീ വന്ദനം നടന്നത്. ആയിരക്ക ണക്കിന് ഭക്തജനങ്ങളുടെ കൺഠങ്ങളിൽ നിന്നു ഉയർന്ന നാമജപഘോഷം പ്രകൃതി ഭക്തി സാന്ദ്രമാക്കി . തുടർന്ന് ഹിന്ദു ധർമ്മ പരീഷ ത്ത് ചെയർമാൻ ചെങ്കൽ രാജശേഖരൻ നായർ, പ്രസിഡന്റ്‌ എം. ഗോപാൽ, മറ്റു അംഗങ്ങളായ അജിത് കുമാർ കൊഞ്ചിറവിള, അരുൺ എ. കെ. എൻ, സാഗർ എന്നിവർ പങ്കെടുത്തു. നാമജപഘോഷങ്ങൾക്ക് ഇടയിൽ ദീപാരതി നെയ്യാറിൽ നടക്കുകയും നൂറ് കണക്കിന് ചെരാതുകളിൽ ദീപങ്ങൾ തെളിയിച്ച് നെയ്യാറിലേക്ക് ഒഴുക്കി വിട്ടതോടെ നെയ്യാറും ഭക്തിപൂരിതമായി. ആകാശത്തു വട്ടമിട്ട് പറന്ന ശ്രീകൃഷ്ണപരുന്ത് ദൈവീക സാന്നിധ്യം അറിയിച്ചു

You May Also Like

About the Author: Jaya Kesari