കേരള ഹിന്ദി പ്രചാരസഭ &അഖിലഭാരതീയ ഹിന്ദി അക്കാദമി യുടെ നേതൃത്വത്തിൽ പ്രൊഫ:ആർ ജനാർദ്ദനൻ പിള്ള അനുസ്മരണസമ്മേളനവും, പുസ്‌തകപ്രകാശനവും

തിരുവനന്തപുരം :- കേരള ഹിന്ദി പ്രചാരസഭ &അഖില ഭാരതീയ ഹിന്ദി അക്കാദമിയുടെ നേതൃത്വത്തിൽ പ്രൊഫ:ആർ ജനാർദ്ദനൻ പിള്ളഅനുസ്മരണസമ്മേളനവും, പുസ്‌തകപ്രകാശനവും വഴുതക്കാട് ഹിന്ദി പ്രചാരസഭആ ഡിറ്റോറിയത്തിൽ നടന്നു.ഡോക്ടർ തങ്കമണിയമ്മസ്വാഗതം ആശംസിച്ചു.
ഹിന്ദി പ്രചാര സഭ സെക്രട്ടറി അഡ്വക്കേറ്റ് മധു ബി യുടെ ആദ്യക്ഷതയിൽ നടന്ന ചടങ്ങിൽഭദ്ര ദീപം തെളിയിച്ചു ഉദ്ഘാടനവും, പുസ്തകപ്രകാശനവും മുൻ സ്പീക്കർ എം വിജയകുമാർ നിർവഹിച്ചു.ഡോക്ടർ ജി സി ഗോപാലപിള്ള ക്ക് ആദ്യ പുസ്തകം നൽകിയാണ് പുസ്‌തകപ്രകാശനകർമ്മം നിർവഹിച്ചത്. ചടങ്ങിൽ പ്രമുഖർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
അഖില ഭാരതീയ ഹിന്ദി അക്കാദമി സെക്രട്ടറി ഡോക്ടർ പി ലത ചടങ്ങിന്കൃതജ്ഞത രേഖപ്പെടു ത്തി.

You May Also Like

About the Author: Jaya Kesari