വട്ടിയൂർകാവ് ശ്രീ സത്യസായി ക്ഷേത്രത്തിൽ മഹാസായി ആത്മലിംഗ പ്രതിഷ്ഠ കർമ്മത്തിലും, നന്തിയുടെ പ്രതിഷ്ഠയും ക്ഷേത്രമേൽശാന്തി പ്രവീൺ പോറ്റി നിർവ്വഹിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് വാസ്തുശില്പിയും ശബരിമല ക്ഷേത്ര സ്ഥാപതിയുമായ ശ്രീ കെ. മുരളീധരൻ നായർ സാന്നിധ്യം ഉണ്ടായിരുന്നു.തുടർന്ന്, ശ്രീ സത്യസായി ക്ഷേത്രത്തിൽ അദ്ധ്യാന്മിക സേവന സാംസ്കാരിക പരിപാടികൾ നടന്നു.