ദുബൈ: ഇ-സ്കൂട്ടർ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാഡ്മിന്റൻ താരമായ ഇന്ത്യൻ വിദ്യാർഥിനി മരിച്ചു.15കാരിയാണ് മരണപ്പെട്ടത്. ഫെബ്രുവരി 25ന് അല്‍ നഹ്ദയില് സുലൈഖ ആശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനി ദുബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ചയാണ് മരണം സംഭവിച്ചത്.വൈകീട്ട് അസ്ർ നമസ്കാരത്തിന് ശേഷം ഖിസൈസിലെ ശ്മാനത്തില്‍ മൃതദേഹം സംസ്കരിച്ചു. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എമിറേറ്റിലെ മികച്ച കായിക താരമായിരുന്നു വിദ്യാർഥിനിയെന്നാണ് പരിശീലകരും സഹപാഠികളും പറയുന്നത്.