തിരുവനന്തപുരം : ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 2025 മാർച്ച് മാസം 5-ാം തീയതി (1200 കുംഭം 21) ബുധനാഴ്ച രാവിലെ 10.00 ന് പാടി കാപ്പുകെട്ടി കുടിയിരുത്തലോടെ ആരംഭിക്കും . മാർച്ച് 13-ാം തീയതി (കുംഭം 29) വ്യാഴാഴ്ച പൊങ്കാല സമർപ്പണം രാവിലെ 10.15 ന് പണ്ടാരഅടുപ്പിൽ അഗ്നി പകരുകയും ഉച്ചക്ക് 1.15 ന് നിവേദിക്കുകയുംചെയ്യും, താലപ്പൊലി, കുത്തിയോട്ടം, പുറത്തെഴുന്നള്ളിപ്പ് എന്നീ ചടങ്ങുകൾ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടക്കും. മാർച്ച് 14-ാം തീയതി (കുംഭം 30) വെള്ളിയാഴ്ച രാത്രി 10.00 ന് കാപ്പഴിച്ച് കുടിയിളക്കുന്നു. രാത്രി 1.00 മണിയ്ക്ക് നടക്കുന്ന കുരുതിതർപ്പണത്തോടുകൂടിയാണ് പൊങ്കാല മഹോത്സവം സമാപിക്കും എന്ന് ആറ്റുകാൽ ഭഗവതി ട്രസ്റ്റ് ചെയർമാൻ എസ്. വേണുഗോപാൽ, പ്രസിഡന്റ് വി. ശോഭ, സെക്രട്ടറി ശരത്കുമാർ, ട്രഷറർ ഗീത കുമാരി, വൈസ് പ്രസിഡന്റ് പി. കെ. കൃഷ്ണൻ നായർ, ജോയിന്റ് സെക്രട്ടറി അനുമോദ്. എസ്, പൊങ്കാല മഹോത്സവം 2025 ജനറൽ കൺവീനർ രാജേന്ദ്രൻ നായർ ഡിമീഡിയ & പബ്ലിസിറ്റി കൺ വീനർ പ്രദീപ് ആർ ജെ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു