പത്തനംതിട്ട കലഞ്ഞൂർ പാടത്ത് യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി. പാടം പടയണിപ്പാറ എരുത്വാപ്പുഴ ബൈജു വിലാസത്തില്‍ വൈഷ്ണവി(27) ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് പാടം വിഷ്ണു ഭവനില്‍ വിഷ്ണു(30) എന്നിവരെയാണ് വൈഷ്ണവിയുടെ ഭർത്താവ് ബൈജു വെട്ടിക്കൊലപ്പെടുത്തിയത്.വിഷ്ണുവിന്റെ വാടക വീടിൻറെ മുന്നിലിട്ട് ഞായറാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് രണ്ടുപേരെയും ബൈജു വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഭാര്യ വൈഷ്ണവിയും സുഹൃത്തു വിഷ്ണുവും തമ്മില്‍ അവിഹിതബന്ധം സംശയിച്ചാണ് ഭർത്താവ് കൊലപാതകം നടത്തിയതെന്നാണ് എഫ്‌ഐആർ. വീട്ടുവഴക്കിനെ തുടർന്ന് ഓടി വിഷ്ണുവിന്റെ വീട്ടിലെത്തിയ വൈഷ്ണവിയെ ബൈജു സിറ്റൗട്ടില്‍ ഇട്ടു കൊടുവാള്‍ കൊണ്ട് വെട്ടുകയും തുടർന്ന് വിഷ്ണുവിനെ വിളിച്ചിറക്കി വെട്ടിയെന്നുമാണ് പൊലീസ് പറയുന്നത്.വൈഷ്ണവി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വിഷ്ണുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ആക്രമണം നടത്തിയ ശേഷം ബൈജു സുഹൃത്തുക്കളെ ഇക്കാര്യം അറിയിക്കുകയായിരുന്നു.