വിദൂര വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ സർവ്വകലാശാലയായ ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ 38 മത് ബിരുദദാന സമ്മേളനം ഡിസംബർ 2023, ജൂൺ 2024 ടേം എൻഡ് പരീക്ഷ പാസ്സായവർക്കായി 2025 മാർച്ച് 05 ബുധനാഴ്ച ന്യൂഡൽഹി ആസ്‌ഥാനത്തും രാജ്യത്താകമാനമായി 30 മേഖലാ കേന്ദ്രങ്ങളിലുമായി നടത്തപ്പെടുന്നു. ന്യൂഡൽഹി ആസ്ഥാനത്തു വച്ച് നടക്കുന്ന സമ്മേളനത്തിൽ ബഹുമാനപ്പെട്ട കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ മുഖ്യാതിഥി ആയിരിക്കും.
ഇഗ്നോ തിരുവനന്തപുരം മേഖലാ കേന്ദ്രത്തിൻ്റെ ബിരുദദാന സമ്മേളനം അന്നേ ദിവസം രാവിലെ 11 മണിക്ക് ഇഗ്നോ തിരുവനതപുരം മുട്ടത്തറ മേഖലാ കേന്ദ്രത്തിൽ വച്ച് നടത്തപ്പെടും: കന്യാകുമാരിയിലെ NICHE-വൈസ് എയറോനോട്ടിക്കൽ സിസ്റ്റംസിൻ്റെ മുൻ ഡയറക്ടർ ജനറലും ഡിആർഡിഒയിലെ അഗ്നി-ചാൻസലറും IV മിസൈലിന്റെ മുൻ പ്രോജക്ട് ഡയറക്ടറുമായ ഡോ. ടെസ്സി തോമസ് ഇനോ തിരുവനന്തപുരം മേഖലാ കേന്ദ്രത്തിലെ ബിരുദധാരികളെ അഭിസംബോധന ചെയ്ത് ബിരുദദാനം നിർവഹിക്കും.
തിരുവനന്തപുരം മേഖലാ കേന്ദ്രത്തിൽ നിന്നും 4298 പേർ ഇത്തവണ ബിരുദത്തിനു അർഹത നേടിയിട്ടുണ്ട്. ഇഗ്നോയുടെ വാർഷിക പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ തിരുവനന്തപുരം മേഖലാ കേന്ദ്രത്തിലെ പഠിതാക്കളായ ശ്രീമതി. സെൽഡ കെ ജോസ് (ഗാന്ധി ആൻഡ് പീസ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം ), നൈന വിജയൻ (സോഷ്യൽ വർക്ക് കൗൺസിലിങ്ങിൽ ബിരുദാനന്തര ബിരുദം), എന്നിവർ ബിരുദാനന്തര ബിരുദത്തിൽ അഖിലേന്ത്യതലത്തിൽ സ്വർണ്ണ മെഡലിന് അർഹരായി. ശ്രീമതി.നൈന വിജയൻ ഹിസ് ഹോളിനസ് ദലൈലാമ ക്യാഷ് അവാർഡ് സ്വീകരിക്കാനും അർഹത നേടിയിട്ടുണ്ട് ചടങ്ങിൽ ബഹുമാനപ്പെട്ട ഡോ. ടെസ്സി തോമസ് സ്വർണ്ണ മെഡലുകളും ദലൈലാമ ക്യാഷ് അവാർഡും സമ്മാനിക്കും.