തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് ലീഗൽ സർവീസ് അതോറിറ്റിയുടെ പവലിയന്റെ ഉദ്ഘാടനം വിജിലൻസ് ജഡ്ജി രാജ്‌കുമാർ നിർവഹിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ഷംനാദ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു. ആറ്റുകാൽ പൊങ്കാല മഹോത്സവം മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് കോർഡിനേറ്റർ ഡി. അജിത്കുമാറിനു നിയമബോധവത്കരണ പുസ്തകം ജഡ്ജി രാജ്‌കുമാർ കൈമാറി. പവലിയൻ ചുമതലക്കാരായ രേവതി, ബിന്ദുമോൾ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു