(അജിത് കുമാർ. ഡി )
ഭൂമിയിലെ സർവ്വ ചരാചരങ്ങളിലും കുടി കൊള്ളുന്ന ചൈതന്യം ആണ് അമ്മ….. ആറ്റുകാലമ്മ. ദേവിയുടെ അനുഗ്രഹം ഒരുപോലെ നിറഞ്ഞു നിൽക്കുന്നു. തൂണിലും, തുരുമ്പിലും, എന്തിനേറെ പുൽക്കോടിയിൽ പോലും ദൈവിക സാന്നിധ്യം തുളുമ്പി നിൽക്കുന്നു. ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ചു ആറ്റുകാൽ ഗ്രൗണ്ടിൽ അയ്യപ്പ സേവാ സംഘത്തിന്റെ സ്റ്റാൾ ഒരുക്കിയിരുന്നു. കടുത്ത കുംഭ മാസവേനൽ ചൂടിൽ ദാഹിച്ചു വലയുന്ന ഭക്തർക്ക് ചുക്ക് വെള്ളം നൽകുന്ന സ്ഥലമാണിത്. ശ്രീ ധർമ്മ ശാസ്താവായ സ്വാമി അയ്യപ്പന്റെ വലിയൊരു ചിത്രത്തിന് മുന്നിൽ വിളക്ക് ഐശ്വര്യ മായി കൊളുത്തി വച്ചിരിക്കുന്നു. അതിനു മുന്നിൽ ഫയർ ഫോഴ്‌സിന്റെ വാട്ടർ ടാങ്ക് പൈപ്പ്. നട്ടുച്ചക്ക് ദാഹിച്ചു വലഞ്ഞ ഒരു കാക്ക അതിനു മുന്നിൽ വച്ചിരുന്ന സ്റ്റീൽ ബക്കറ്റിൽ പറന്നിരുന്നു. അതിൽ ഒരു തുള്ളി വെള്ളം ഉണ്ടോ എന്ന് നോക്കി… ഒന്നുമില്ല… ദൈവം അവിടെ തന്റെ സാന്നിധ്യം തെളിയിച്ചു. വാട്ടർ ടാങ്ക് പൈപ്പിൽ നിന്നും വെള്ളം ചെറുതായി താഴേക്കു തുള്ളി തുള്ളി ആയി വീഴുന്നു… ഹോ…. സമാധാനമായി…. ദാഹിച്ചു വലഞ്ഞ കാക്ക ആ തുള്ളി വെള്ളം കുടിച്ചു തന്റെ ദാഹം അകറ്റു യാണിവിടെ…. ഈ അപൂർവ ദൃശ്യംതന്റെ ക്യാമറ കണ്ണുകളിൽ പകർത്താൻ ഉള്ള ദേവിയുടെ അനുഗ്രഹം കിട്ടിയത് വളരെ വലുതാണ്. നമസ്തെ കേരള ന്യൂസിന്റെ അപൂർവ ഫോട്ടോ…. അതെടുത്തിരിക്കുന്നത് ആറ്റുകാൽ പൊങ്കാല 2025വർഷത്തെ ട്രസ്റ്റ് മീഡിയ കോർഡിനേറ്റർ കൂടി ആയ അജിത് കുമാറും….. ദേവിമയം… സർവ ദേവിമയം, എങ്ങും ശക്തി മയം…. വിശ്വ ശക്തി മയം.