തിരുവനന്തപുരം :- ചാലൈ ഗ്രാമബ്രാഹ്മണസമുദായത്തിന്റെ ആഭിമുഖ്യത്തിൽ പൈങ്കുനി ഉത്രം മഹോത്സവം ഏപ്രിൽ 3മുതൽ 12വരെ വലിയശാല ഗ്രാമത്തിൽ നടക്കും. ശ്രീ മഹാ ഗണപതി ഹോമത്തോടെ ആരംഭിക്കുന്ന പരിപാടിയിൽ ശാസ്‌താ പാട്ട്, പടി പൂജ, വാഹനം എഴുന്നള്ളത്ത് പുഷ്പാ ഭിഷേകം, കഞ്ഞി വീഴ്ത്ത്, കൂടാതെ ഉത്സവദിവസങ്ങളിൽ വീരമണി രാജു, ടി എസ് രാധാകൃഷ്ണൻ, തുടങ്ങിയവരുടെ ഭക്തി ഗാനമേള, വിവിധ യിനം കലാ പരിപാടികളും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി വി എൽ ഹരിഗണേഷ്, ആഘോഷകമ്മിറ്റി ചെയർമാൻ എം ശ്രീറാം, ആഘോഷകമ്മിറ്റി ജനറൽ കൺവീനർ ജി നീലകണ്ഠൻ എന്നിവർ അറിയിച്ചു.