മുക്കത്ത് കെഎസ്‌ആർടിസി ബസ് മറിഞ്ഞു;15 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: മുക്കത്ത് കെഎസ്‌ആർടിസി ബസ് മറിഞ്ഞു. അപകടത്തില്‍ ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു.കോഴിക്കോട് നിന്ന് കൂമ്പാറയ്ക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റവരെ മുക്കം കെഎംസിടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. അപകട സമയത്ത് ഇരുപതോളം യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്.
പരിക്കേറ്റ ആരുടെയും നില ഗുരുതരല്ല .

You May Also Like

About the Author: Jaya Kesari