എറണാകുളം കാക്കനാട് വനിതാ ഹോസ്റ്റലുകളില്‍ മോഷണ ശ്രമം

എറണാകുളം കാക്കനാട് വനിതാ ഹോസ്റ്റലുകളില്‍ മോഷണ ശ്രമമെന്ന് പരാതി. പെണ്‍കുട്ടികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. കാക്കനാടുള്ള മൂന്ന് വനിതാ ഹോസ്റ്റലുകളിലാണ് പല സമയത്തായി മോഷ്ടാവ് എത്തിയത്.
ആദ്യത്തെ രണ്ട് ഹോസ്റ്റലുകളില്‍ കയറിയിട്ടും വിലപിടിപ്പുള്ള ഒന്നും കിട്ടാത്തതിനെ തുടര്‍ന്നാണ് കുന്നുംപുറം നിഹാരിയ ഹോസ്റ്റലില്‍ എത്തിയതെന്നാണ് സംശയിക്കുന്നത്. മോഷ്ടാവ് ഹോസ്റ്റലിലേക്ക് അതിക്രമിച്ച്‌ കയറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ശബ്ദം കേട്ട് ഉണര്‍ന്ന പെണ്‍കുട്ടികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെട്ടു.ടീഷര്‍ട്ടും പാന്റും മുഖം മറയ്ക്കുന്ന തൊപ്പിയുമണിഞ്ഞിട്ടുള്ള പുരുഷന്‍ ഹോസ്റ്റലിന്റെ വരാന്തയിലൂടെ ഓടി മറയുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. കയ്യില്‍ ടോര്‍ച്ചിന് സമാനായ എന്തോ വസ്തുവും ഇയാള്‍ കരുതിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ പരാതിയില്‍ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

You May Also Like

About the Author: Jaya Kesari