ഗാന്ധിജി സമദർശൻ ഫൗണ്ടേഷൻ സംസ്ഥാന പ്രസിഡന്റ് ശ്രീ അഴിപ്പിൽ അനിൽകുമാറിന്റെ നേതൃത്വത്തിൽ, പൊങ്കാല അർപ്പിക്കാൻ എത്തിയവരിൽ നിന്നും നറുക്കെടുപ്പിലൂടെ 12 പേർക്ക് പട്ടുസാരികൾ സമ്മാനിച്ചു.
ക്ഷേത്രത്തിലെ കഴകം ജീവനക്കാരായ സരസമ്മ, വിജയ കുമാരി, ഷീല, ക്ഷേത്രത്തിൽ ഭദ്രകാളിപ്പാട്ട് നടത്തുന്ന ശിവശങ്കരൻ നായർ, പ്രദീപ്, രാജൻ, ക്ഷേത്രതച്ചൻ അജീഷ് കുമാർ എന്നിവരെ പൊന്നാട ചാർത്തി ആദരരിച്ചു.
അഴിപ്പിൽ അനിൽകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ബാലരാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. മോഹനൻ ഉത്ഘാടനം ചെയ്തു.
ഗാന്ധിജി സമദർശൻ ഫൗണ്ടേഷൻ ദേശീയ സെക്രട്ടറി വേണു ഹരിദാസ്, ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് മുൻ ചെയർമാൻ ആറ്റുകാൽ ആർ രവീന്ദ്രൻ നായർ, ബി ജെ പി സംസ്ഥാന സെക്രട്ടറി അഡ്വ. എസ് സുരേഷ് കുമാർ, ഗാന്ധിജി സമദർശൻ ഫൗണ്ടേഷൻ സംസ്ഥാന സെക്രട്ടറി പി വിനുകുമാർ, അഴിപ്പിൽ ശ്രീ ഭദ്രകാളി ദേവീക്ഷേത്ര ട്രസ്റ്റ് കമ്മിറ്റി പ്രസിഡന്റ് വി ബിജുകുമാർ, സെക്രട്ടറി ആർ എസ് രമേശ് കുമാർ, വൈസ് പ്രസിഡന്റ് എസ്. ശ്രീകാന്ത്, ഭരണ സമിതി അംഗം വി സന്തോഷ് കുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം വസന്ത കുമാരി, ബാലരാമപുരം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുധാകരൻ, എൽ ജോസ്, ആറലുംമൂട് ഷാജി എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.
ആർ അനിൽ കുമാർ, ശ്രീകുമാർ, ഹരീഷ് കുമാർ എന്നിവർ ചേർന്ന് ചടങ്ങുകൾ ഏകോപിപ്പിച്ചു.