സൈബര്‍ തട്ടിപ്പിനിരയായി 50 ലക്ഷം രൂപ നഷ്ടപ്പെട്ടു;വൃദ്ധ ദമ്പതികൾ മരിച്ച നിലയില്‍

ബെംഗളൂരു : സൈബര്‍ തട്ടിപ്പിനിരയായി 50 ലക്ഷം രൂപ നഷ്ടപ്പെട്ട വൃദ്ധ ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടു. കര്‍ണാടക ബെലഗാവി സ്വദേശികളായ ഡീഗോ സാന്തന്‍ നസ്രേത്(82), ഭാര്യ ഫ്‌ലേവിയ(79) എന്നിവരാണ് മരിച്ചത്.സൈബര്‍ തട്ടിപ്പുകാര്‍ ഇരുവരെയും ഡിജിറ്റല്‍ അറസ്റ്റ് ചെയ്തുവെന്ന് അറിയിച്ച്‌ മണിക്കൂറുകളോളം പീഡിപ്പിച്ചാണ് പണം തട്ടിയതെന്ന വിവരം പുറത്തുവരുന്നുണ്ട്. ഇതില്‍ കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നു ഇരുവരും. ഡീഗോ ഭാര്യയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തില്‍ സൈബര്‍ ഇക്കണോമിക് ആന്‍ഡ് നര്‍കോര്‍ട്ടിക് വിഭാഗം അന്വേഷണം ആരംഭിച്ചു.

You May Also Like

About the Author: Jaya Kesari