കുറ്റൂർ കിഴക്കേ വീട്ടിൽ കാവിൽ അഷ്ടമംഗല ദേവപ്രശ്നം ഏപ്രിൽ 13- ന്.

തിരുവല്ല : ചരിത്രപ്രസിദ്ധവും അതി പുരാതനവുമായ തിരുവല്ല കുറ്റൂർ കിഴക്കേവീട്ടിൽ കാവിൽ ഏപ്രിൽ 13 ഞായറാഴ്ച രാവിലെ 9 മുതൽ അഷ്ടമംഗല ദേവപ്രശ്നം നടക്കുന്നതായിരിക്കും. ജ്യോതിഷ പണ്ഡിറ്റ് ബ്രഹ്മശ്രീ. കൃഷ്ണപുരം സുരേഷ് പോറ്റിയുടെ നേതൃത്വത്തിലാണ് ദേവപ്രശ്നം നടക്കുന്നത്.
കാൽ നൂറ്റാണ്ട് മുമ്പ് വരെ നിത്യ പൂജകളും ഉത്സവങ്ങളും (പത്താമുദയ മഹോത്സവം)അടക്കം നടക്കുകയും ദൂര സ്ഥങ്ങളിൽ നിന്നു വരെ വിശ്വാസികൾ എത്തിച്ചേരാറുണ്ടായിരുന്ന ഈ കാവിൽ പൂജാരിണിയായിരുന്ന സ്വാമിനി ജാനകിയമ്മയുടെ സമാധിയോടെയാണ് പൂജകൾ അടക്കമുള്ള അനുഷ്ഠാനങ്ങൾ നിന്നു പോയത്. ഏറ്റവും വലിയ നാഗ പ്രതിഷ്ഠകളുള്ള ഈ കാവിൽ പൂജകൾ മുടങ്ങിയതോടെ കാവും പരിസരവും തകർച്ചയുടെ വക്കിൽ എത്തിയപ്പോഴാണ് ഈ കാവിനെ അതിൻ്റ് പഴയകാല പ്രൗഢിയിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ കാവ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചിരിക്കുന്നത് എന്ന് കൺവീനർ വി. ആർ. രാജേഷ് വഞ്ചിമലയിൽ പറഞ്ഞു. കാവിനോട് ചേർന്നുള്ള ആശ്രമത്തിലാണ് കാവിലെ പൂജാരിണിനിയായിരുന്ന സ്വാമിനി ജാനകിയമ്മയെ സമാധിയിരിത്തിയിരിക്കുന്നത്. ദേവപ്രശ്നം നടക്കുന്നത് ഈ സമാധി മണ്ഡപത്തിനോട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് എന്നും രാജേഷ് പറഞ്ഞു.
ഫോട്ടോ ക്യാപ്ഷൻ
1_കാവിന്റെ ഫോട്ടോ. 2_ഇത് സംബന്ധിച്ചുള്ള ഫ്ലക്സ് ബോർഡുകൾ

You May Also Like

About the Author: Jaya Kesari