സ്റ്റുഡന്റസ് പോലീസ് പാസ്സിങ് ഔട്ട്‌ പരേഡ് നടന്നു

തിരുവനന്തപുരം സിറ്റി പോലീസ് ജില്ലയിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി നടപ്പിലാക്കിയിട്ടുള്ള 14 സ്കൂളുകളിലെ രണ്ടു വർഷത്തെ പരിശീലനം പൂർത്തിയാക്കിയ സീനിയർ കേഡേറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു. തൈക്കാട് പോലീസ് ട്രെയിനിങ് കോളേജ് മൈതാനത്ത് നടന്ന പരേഡിൽ 105 ആൺകുട്ടികളും 283 പെൺകുട്ടികളും ഉൾപ്പെടെ 388 പങ്കെടുത്തു.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലുമായ തോംസൺ ജോസ് ഐപിഎസ് മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ചു. പോലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പലും എസ് പി സി അഡീഷണൽ സ്റ്റേറ്റ്നോഡൽ ഓഫീസറുമായ ശ്രീ രമേഷ് കുമാർ പി എൻ ഐ പി എസ്, തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണറും എസ്പിസി ജില്ലാ ഓഫീസറുമായ നീ സാഹിർ എസ് എം എന്നിവർ സന്നിഹിതരായിരുന്നു.
പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും 36 കേഡറ്റുകൾ ആണ് പാസ്സിംഗ് ഔട്ട്‌ പരേഡിൽ പങ്കെടുത്തത്. ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി. ലേഖ. എസ്.വി കേഡറ്റുകൾക്ക് മെഡലുകൾ നൽകി. കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ശ്രീമതി രേഷ്മ രവി, ശ്രീമതി. നീതു. ജെ. ബി, പിടിഎ പ്രസിഡണ്ട്‌ ശ്രീമതി. ഷിജി എന്നിവരും രക്ഷിതാക്കളും പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari