വന്ദനം -നൃത്ത വൈഭവത്തിന്റെ സായാഹ്നം ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍

കൊച്ചി: പ്രശസ്ത നര്‍ത്തകിയും നൃത്താദ്ധ്യാപികയുമായ ഡോ. രേഖ രാജുവും ഏഴ് നര്‍ത്തകരുടേയും മോഹിനിയാട്ടം വന്ദനം നൃത്താസ്വാദക സദസ് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കും. ജയദേവ കവികളുടെ രാധാമാധവ രാസലീലകളെ അടിസ്ഥാനമാക്കി കലാമണ്ഡലം ഡോ. സുഗന്ധി ചിട്ടപ്പെടുത്തിയ അഷ്ട്പദി നൃത്താവിഷ്‌ക്കാരത്തില്‍ രേഖരാജു ശ്രീകൃഷ്ണനായെത്തും. ശ്രീമതി ദീപ ബാലന്‍(വോക്കല്‍), ശ്രീ സുദിന്‍(മൃദംഗം) അകമ്പടി സേവിക്കും. 18 ന് വൈകിട്ട് 6.30ന് നൃത്താസ്വാദക സദസില്‍ അനുശ്രീ,ധന്യ,ശ്രീജ,ശ്വേത,ദീപ്ത എന്നിവര്‍ നൃത്ത സായാഹ്നത്തില്‍ ഗുരുവന്ദനം അര്‍പ്പിക്കും.

You May Also Like

About the Author: Jaya Kesari