എടക്കാട് : പെട്രോള്‍ പമ്പിനടുത്തുള്ള ടിപ്പർ ഡ്രൈവർ എടക്കാട് പെട്രോള്‍ പമ്പിന് സമിപം കുനിമ്മല്‍ ഒളവില്‍ സുരേന്ദ്രബാബുവിനെ (60) വീടിനടുത്ത് ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.നേരത്തേ കടമ്പൂർ സ്കൂള്‍ ബസ് ഡ്രൈവറായും കെ.എസ്.ആർ.ടി.സി താല്‍കാലിക ഡ്രൈവറായും പ്രവർത്തിച്ചിരുന്നു.