കോഴിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തയാളുടെ വീട് കത്തി നശിച്ച നിലയില്‍. കോഴിക്കോട് വെള്ളയില്‍ സ്വദേശി ഫൈജാസിന്റെ വീടാണ് കത്തി നശിച്ചത്.നാട്ടുകാരുമായി ഉണ്ടായ സംഘർഷത്തെ തുടർന്ന് ഇന്നലെ രാത്രിയാണ് ഫൈജാസിനെ വെള്ളയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തരുന്നു.
വെള്ളയില്‍ സ്വദേശി ഫൈജാസിനെ ഇന്നലെയാണ് പൊലിസ് കസ്റ്റഡിയില്‍ എടുക്കുന്നത്. നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ട്ടിച്ചിരുന്ന ഇയാള്‍ക്കെതിരെ നാട്ടുകാർ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടെ പ്രതിയാണ് ഫൈജാസ്. പ്രദേശത്ത് ഇന്നലെ ഫൈജാനും നാട്ടുകാരും തമ്മില്‍ പ്രശ്നം ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് പൊലിസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുന്നത്.