ജെ ഇ ഇ മെയിന്‍സില്‍ ആകാശ് വിദ്യാര്‍ഥികള്‍ക്ക് മികച്ച വിജയം

തിരുവനന്തപുരം: ജെ ഇ ഇ മെയിന്‍സ് (സെഷന്‍ 2) 2025ല്‍ ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡിലെ പത്തിലേറെ വിദ്യാര്‍ഥികള്‍ 99 പെര്‍സൈന്റലിന് മുകളില്‍ കരസ്ഥമാക്കിയതായി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം ആകാശിലെ മൂന്ന് വിദ്യാര്‍ഥികളാണ് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചത്. ആര്യന്‍ വി നായര്‍ ആള്‍ ഇന്ത്യയില്‍ 2070-ാം റാങ്കും ജോഷ്വ ജേക്കബ് തോമസ് 3982-ാം റാങ്കും അദിക് 11554-ാം റാങ്കും കരസ്ഥമാക്കി.
കൊച്ചിയില്‍ നിന്നുള്ള ആറു വിദ്യാര്‍ഥികളാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. അനിരുഖ് എം അഭിലാഷ് 2936, ദിനേശ് പാലിവാല്‍ 4746, പ്രണവ് പെരിങ്ങേത്ത് 5647, ആല്‍ഡിന്‍ കോറിയ 5929, വിനീത് കുമാര്‍ സിംഗ് 10385, എ ആദിത്യ 12947 എന്നിവരാണ് മികച്ച നേട്ടം കരസ്ഥമാക്കിയത്.
കോഴിക്കോടു നിന്നുള്ള രശിഖ് സബീബ് 13966-ാം റാങ്കിന്റെ മികവാണ് കരസ്ഥമാക്കിയത്.

ഇന്ത്യയിലെ ഏറ്റവും കഠിനമായ പരീക്ഷകളിലൊന്നായ ജെ ഇ ഇയില്‍ വിദ്യാര്‍ഥികള്‍ കാഴ്ചവെച്ച നേട്ടം അവരുടെ സമര്‍പ്പണവും അക്കാദമിക് മികവുമാണ് പ്രകടമാക്കുന്നത്.

ജെ ഇ ഇ മെയിന്‍ 2025ല്‍ ആകാശ് വിദ്യാര്‍ഥികള്‍ കൈവരിച്ച വിജയം അഭിമാനപൂര്‍വ്വം ആഘോഷിക്കുന്നതായും അവരുടെ കഠിന പ്രയത്‌നവും ദൃഢനിശ്ചയവുമാണ് മികച്ച ഫലങ്ങള്‍ക്ക് കാരണമായതെന്നും ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡ് ചീഫ് അക്കാദമിക് ആന്റ് ബിസിനസ് ഹെഡ് ധീരജ് കുമാര്‍ മിശ്ര പറഞ്ഞു.

You May Also Like

About the Author: Jaya Kesari