കൊച്ചി : പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി എൻ.രാമചന്ദ്രൻറെ ശവസംസ്‌കാരം വെള്ളിയാഴ്ച നടക്കും. എറണാകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന രാമചന്ദ്രൻറെ മൃതദേഹം രാവിലെ വീട്ടിലെത്തിക്കും. ഏഴര മുതല്‍ ഒൻപത് മണി വരെ ചങ്ങമ്ബുഴ പാർക്കില്‍ പൊതുദർശനം നടക്കും. ചങ്ങമ്ബുഴ സാംസ്‌കാരിക കേന്ദ്രത്തിന്റെ സജീവ പ്രവർത്തകൻ കൂടിയാണ് കൊല്ലപ്പെട്ട രാമചന്ദ്രൻ. ചങ്ങമ്ബുഴ പാർക്കിലെ പൊതുദർശനത്തിന് ശേഷം ഒൻപതരയോടെ മൃതദേഹം വീട്ടിലെത്തിക്കും. 12 മണിക്ക് ഇടപ്പള്ളി ശ്മശാനത്തിലാണ് സംസ്‌കാരം.
മകള്‍ ആരതിയുടെ കണ്‍മുന്നില്‍ വെച്ചാണ് കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന് ഭീകരരുടെ വെടിയേറ്റത്.