തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസിന് തീ പിടിച്ചു

തിരുവനന്തപുരം : കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസിന് തീ പിടിച്ചു.ആറ്റിങ്ങല്‍ മാമത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്. പുക വരുന്നത് കണ്ട് ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കിയത് കൊണ്ട് വൻ ദുരന്തം ഒഴിവായി.ബസിൻ്റെ അടിഭാഗത്ത് നിന്നാണ് തീ പടർന്നത്. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. ബസിലുണ്ടായിരുന്ന 30 യാത്രക്കാരും സുരക്ഷിതരാണെന്ന് ജീവനക്കാർ അറിയിച്ചു.

You May Also Like

About the Author: Jaya Kesari