കുവൈത്തില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ജൂണ്‍ അഞ്ച്, തുടർന്നുള്ള ആറ്,ഏഴ്,എട്ട് തീയതികളിലാണ് പൊതു അവധി.ഒമ്പതിന് വിശ്രമ ദിനമായും ജോലി നിർത്തിവെക്കും. ജൂണ്‍ 10 ചൊവ്വാഴ്ച മുതല്‍ ഔദ്യോഗിക പ്രവൃത്തി ദിവസം പുനരാരംഭിക്കും.ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. യോഗത്തില്‍ ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹ് അധ്യക്ഷതവഹിച്ചു.