പാലക്കാട് അമ്മ മകനെയുമെടുത്ത് കിണറ്റില്‍ ചാടി;രണ്ടര വയസുകാരനായ മകൻ മരിച്ചു.

പാലക്കാട് : മകനെയുമെടുത്ത് കിണറ്റില്‍ ചാടിയ അമ്മ ചികിത്സയില്‍ തുടരവെ, രണ്ടര വയസുകാരനായ മകൻ മരിച്ചു. പാലക്കാട് തച്ചനാട്ടുകര സ്വദേശി കാഞ്ചനയാണ് വെള്ളിയാഴ്ച രാത്രി മകൻ രണ്ടര വയസുകാരനായ വേദികിനെയും എടുത്ത് വീട്ടിലെ കിണറ്റില്‍ ചാടിയത്.കുടുംബ പ്രശ്നങ്ങളെ തുടർന്ന് മകനെയുമെടുത്ത് യുവതി ജീവനൊടുക്കാൻ ശ്രമിച്ചതായാണ് വിവരം. ഉടൻ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.ചികിത്സയില്‍ തുടരവെ ഇന്ന് രാവിലെയാണ് കാശി മരണത്തിന് കീഴടങ്ങിയത്. കാഞ്ചന ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.രാത്രിയില്‍ ശക്തമായ കാറ്റും മഴയും ഉണ്ടായ സമയത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട സമയത്താണ് യുവതി മകനെയുമെടുത്ത് കിണറ്റില്‍ ചാടിയത്.വീട്ടുകാർ കാഞ്ചനയെ സമീപത്തെ വീട്ടിലും ഒക്കെ അന്വേഷിച്ചെങ്കിലും കണ്ടില്ല. തിരിച്ചിലിനിടെ കിണറിന്‍റെ പൈപ്പ് ഇളകുന്നത് ശ്രദ്ധിച്ച്‌ നോക്കിയപ്പോഴാണ് ഇരുവരെയും കണ്ടത്. ഉടനെ ഫയർഫോഴ്സിനെയും നാട്ടുകാർ പോലീസിനെയും വിവരം അറിയിച്ചു. ഇവരെത്തിയാണ് ഇരുവരെയും പുറത്തെത്തിച്ചത്.

You May Also Like

About the Author: Jaya Kesari